Breaking News

ഞങ്ങൾ തിരക്കിലാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ ആളെ കൂട്ടണം ഇല്ലങ്കിൽ പണി പാളും; സംസ്ഥാനത്തെ റവന്യു ഓഫീസുകളിൽ ഇപ്പോൾ തഹസിൽദാർ മുതൽ സ്വീപ്പർ ജോലിക്കാർ വരെ ടാർജറ്റ് തികക്കാനുള്ള തിരക്കിലാണ്

തിരുവനന്തപുരം: റവന്യു ഉദ്യോഗസ്ഥർ ഇപ്പോൾ രാവും പകലും തിരക്കോടു തിരക്ക്. ഭൂമി കാര്യങ്ങൾ തീർപ്പാക്കലോ,അദാലത്തുകളോ ,കൊറോണ വ്യാപന സമയത്തു പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനമോ ഒന്നുമല്ല കാര്യം അതിനേക്കാൾ അത്യാവശ്യം വകുപ്പ് മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിന്റെ ലൈക് ഷെയർ എണ്ണം കൂട്ടുക എന്ന ലക്ഷ്യമാണ്.

മിനിറ്റുകളുടെ വ്യത്യാസത്തിൽ പേജ് ലൈക്ക് വർധിക്കുന്നു 1

വകുപ്പിലെ ഓരോ ഉദ്യോഗസ്ഥർക്കും മേൽ കീഴ് ഭേദമില്ലാതെ ടാർഗറ്റ് ഒരാൾ ഏറ്റവും കുറഞ്ഞത് നൂറു പേരെ കൊണ്ട് ലൈക് ചെയ്യിക്കണം ഒപ്പം അവരെക്കൊണ്ടു മറ്റുള്ളവരെ ലൈക്ക് ചെയ്യിപ്പിക്കണം.മന്ത്രിയുടെ ഉദ്‌ഘാടന പരിപാടികളും ഉത്തരവുകളും സ്വന്തം മണ്ഡലത്തിലെ വികസനവും ഒക്കെ മാലോകരെ സമയാസമയം അറിയിക്കണം അതാണ് സദുദ്ദേശം. മാധ്യമങ്ങളിലും ഓൺലൈൻ മീഡിയകളിലും വികസനപ്രവർത്തനങ്ങളും മറ്റു പൊതുപാരിപാടികളും വേണ്ടത്ര പ്രാധാന്യത്തോടെ വരാത്ത സാഹചര്യത്തിലാണ് പ്രതിച്ഛായ വർധിപ്പിക്കാൻ ഇത്തരത്തിൽ തീരുമാനം എന്നാണ് വിവരം. കഴിഞ്ഞ ദിവസം ചില വാട്ട്സ് ആപ് കൂട്ടായ്മയിൽ ആണ് അഭ്യർത്ഥന മെസേജ് പ്രത്യക്ഷപ്പെട്ടത്. ‘സുഹൃത്തേ ഈ ലിങ്കിൽ പോയി ബഹു മന്ത്രി കെ രാജന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക ലൈക് ചെയ്യുക ഷെയർ ചെയ്യുക ലൈക് ചെയ്ത സ്ക്രീൻ ഷോട്ട് എനിക്ക് തിരികെ അയച്ചു തരുമല്ലോ.നിങ്ങളുടെ സുഹൃത്തുക്കളോടും ഇക്കാര്യം പറയുക.’ഇങ്ങനെ പോകുന്നു മെസേജ്.

മിനിറ്റുകളുടെ വ്യത്യാസത്തിൽ പേജ് ലൈക്ക് വർധിക്കുന്നു 2

കഴിഞ്ഞ ഒരാഴ്ചയായി ഓഫീസിലും കാറിലും സൈറ്റിലും വീട്ടിലും ഒക്കെ ഇരുന്നു വാട്ട്സ് ആപ്പ് ഗ്രൂപുകളും ട്വിറ്ററും ഫേസ്‌ബുക്ക് അക്കൗണ്ടുകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് ജീവനക്കാർ.താലൂക്ക് വിലേജ്ജ് ഓഫീസുകളിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരണവും വയറൽപനി പിടിപെട്ടും വിശ്രമിക്കുന്ന അവസരത്തിൽ ശേഷിക്കുന്ന ജീവനക്കാർക്ക് അധിക ജോലി ചെയ്യേണ്ട സാഹചര്യത്തിലുമാണ് യൂണിയൻ വഴി ഈ നിർദേശം എന്നാണ് “രഹസ്യം”. വകുപ്പ് മന്ത്രിയുടെയോ ഓഫീസിന്റെയോ നിർദേശം യൂണിയൻ വഴി നടപ്പിലാക്കുന്നതാണോ എന്ന അന്വേഷണത്തിന് വ്യക്തമായ മറുപടികൾ ഇല്ലായെങ്കിലും ടാർഗറ്റ് പിടിച്ചില്ലെങ്കിൽ അപ്രീയം ഉണ്ടാകുമോ എന്ന ഭയമാണ് ഇപ്പോൾ ഇവരെ കർമ്മനിരതരാക്കുന്നത്. എന്തായാലും മണിക്കൂറിൽ ആയിരത്തോളം ലൈക്കുകൾ നിലവിലെ സാഹചര്യത്തിൽ ഉയരുന്നുണ്ട് എന്നതാണ് കണക്കുകൾ.