Breaking News

തരിശുഭൂമിയിൽ കൃഷി ചെയ്ത ജൈവപച്ചക്കറികൾ വിളവെടുത്തു

അരുവിക്കര: കേരള കർഷക സംഘം ചെറിയകൊണ്ണി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കരയ്ക്കു സമീപം മൈലം പുളിച്ചിമാമൂട്ടിലെ തരിശുഭൂമിയിൽ കൃഷി ചെയ്ത പടവലം, കത്തിരി, വെണ്ട, പാവൽ, പയർ, വെള്ളരി തുടങ്ങിയ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് കേരള കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻറ് ആർ.രാജ്‌മോഹൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സി.മറിയക്കുട്ടി, ആർ.രാധാകൃഷ്ണൻ, ജി.എസ്.ബിനുകുമാർ, വി.കുഞ്ഞുണ്ണി നായർ, റ്റി.ഇ.കുമാർ എന്നിവർ സംസാരിച്ചു.