Breaking News

പെരുമാറ്റം പഠിപ്പിക്കാന്‍ ശിവന്‍കുട്ടി യോഗ്യനാണ്; പരിഹസിച്ച് വി.ഡി സതീശന്‍

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യന്‍ ശിവന്‍കുട്ടി തന്നെയാണെന്നാണ് വിഡി സതീശന്‍ പരിഹസിച്ചത്.

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസില്‍ നല്‍കിയ അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. ഇതിനിടയില്‍ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായി.

സില്‍വര്‍ ലൈനിലെ അടിയന്തിര പ്രമേയം ചീറ്റിപോയതാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഏങ്ങനെ പെരുമാറണമെന്ന് നിര്‍ദ്ദേശിക്കാനും അവര്‍ക്ക് ക്ലാസ് എടുക്കാനും ഈ സഭയില്‍ ഏറ്റവും യോഗ്യനായ ആള്‍ മന്ത്രി ശിവന്‍കുട്ടി തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങള്‍ അത് സ്വീകരിക്കുന്നു. ഇക്കാര്യത്തില്‍ മന്ത്രി ഗുരുതുല്ല്യനായിട്ടുള്ളയാളാണ് എന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്.

തന്നെ ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയുണ്ടെന്നും ന്യായമായ കാര്യത്തിനാണ് സഭയില്‍ അന്ന് പ്രതിഷേധിച്ചതെന്നും ശിവന്‍കുട്ടി മറുപടി നല്‍കുകയും ചെയ്തു. വെഞ്ഞാറമൂട് കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിചാരണ നടക്കാനിരിക്കുന്നതിനാല്‍ അടിയന്തരം പ്രമേയം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.