Breaking News

സില്‍വര്‍ലൈന്‍; സര്‍ക്കാരിന് ജപ്പാന്‍ കമ്പനിയുമായി ധാരണ, തിരഞ്ഞെടുപ്പിന് മുമ്പ് പണം ലഭിച്ചു: കെ. സുരേന്ദ്രന്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ജപ്പാനിലെ ഒരു കമ്പനിയുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. വലിയ ഡീല്‍ ആണ് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഈ കമ്പനിയില്‍ നിന്ന് സര്‍ക്കാരിന് പണം ലഭിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പദ്ധതിയ്ക്ക് എതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും. ശബരിമല വിഷയത്തില്‍ സംഭവിച്ചത് പോലെ സില്‍വര്‍ലൈനിലും സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ചോറ്റാനിക്കരയില്‍ കല്ലിടലിന് എതിരെ വീണ്ടും പ്രതിഷേധം നടന്നു. കല്ലിടാനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പാടത്ത് സ്ഥാപിച്ച കല്ലുകള്‍ പിഴുത് തോട്ടിലെറിയുകയും ചെയ്തു.