Breaking News

സോളാർ പാനൽ ലാബും മൈക്രോ സോളാർഡോം ലൈറ്റും ഉദ്ഘാടനം ചെയ്തു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ റൂറൽ ടെക്നോളജി സെന്ററിൽ ആരംഭിച്ച സോളാർ പാനൽ ലാബ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മിയും വെള്ളനാട് പഞ്ചായത്തിലെ 100 എസ്.സി ഗുണഭോക്താക്കൾക്ക് മിത്രനികേതൻ നൽകിയ മൈക്രോ സോളാർഡോം ലൈറ്റിന്റെ വിതരണം...

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില കൂടും; പുതുക്കിയ വില ഏപ്രില്‍ മുതല്‍

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ ഉയരും. അവശ്യമരുന്നുകളുടെ വില 10 ശതമാനം ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഏപ്രില്‍ മാസം മുതല്‍ വില നിയന്ത്രണ പരിധിയിലുള്ള ഷെഡ്യൂള്‍ഡ് മരുന്നുകളുടെ...

കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല; കെ- റെയിലിന്റെ വാദം തള്ളി മന്ത്രി കെ. രാജന്‍

സില്‍വര്‍ ലൈനിന് കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പാണെന്ന കെ റെയിലിന്റെ അവകാശവാദങ്ങള്‍ മന്ത്രി തള്ളി. എല്ലാ പദ്ധതികള്‍ക്കും ഭൂമി...

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം

ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി...

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി; വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ റെക്കോർഡ് വർധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതാണ്...

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന

രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 87 പൈസയും...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടന്‍: മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്കെ സമാപന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഹേമ കമ്മിറ്റി...

ഐഎഫ്എഫ്‌കെ: സുവര്‍ണ്ണ ചകോരം സ്വീഡിഷ് ചിത്രം ‘ക്ലാര സോള’യ്ക്ക്, ‘നിഷിദ്ധോ’ മികച്ച മലയാള ചിത്രം

26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’യ്ക്ക്. ‘നിഷിദ്ധോ’ ആണ് ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാള ചിത്രം ‘ആവാസവ്യൂഹം’ ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി. മികച്ച...

യുദ്ധത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞു, ഇനി ശ്രദ്ധ ഡോണ്‍ബാസില്‍; റഷ്യ

ഉക്രൈന്‍ അധിനിവേശം ഒരു മാസവും രണ്ട് ദിവസവും പിന്നിട്ടപ്പോള്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായെന്ന് പ്രഖ്യാപിച്ച് റഷ്യ. ആദ്യ ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു. ഇനി കിഴക്കന്‍ ഉക്രൈനിലെ വിമതരുടെ ആധിപത്യമുള്ള ഡോണ്‍ബാസ്...

ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നു; വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കും

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കും. പൊലീസിനൊപ്പം വ്യവസായ സുരക്ഷാ സേനയെ കൂടി ക്ലിഫ് ഹൗസില്‍ വിന്യസിക്കും. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആയുധധാരികള്‍ ഉള്‍പ്പെടെ...