Breaking News

സോളാർ പാനൽ ലാബും മൈക്രോ സോളാർഡോം ലൈറ്റും ഉദ്ഘാടനം ചെയ്തു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ റൂറൽ ടെക്നോളജി സെന്ററിൽ ആരംഭിച്ച സോളാർ പാനൽ ലാബ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മിയും വെള്ളനാട് പഞ്ചായത്തിലെ 100 എസ്.സി ഗുണഭോക്താക്കൾക്ക് മിത്രനികേതൻ നൽകിയ മൈക്രോ സോളാർഡോം ലൈറ്റിന്റെ വിതരണം വൈസ് പ്രസിഡൻറ് വെള്ളനാട് ശ്രീകണ്ഠനും ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൽ.പി.മായാദേവി അധ്യക്ഷയായി. പഞ്ചായത്ത് അംഗം എസ്.അനിത, മിത്രനികേതൻ ജോയിൻറ് ഡയറക്ടർ ഡോ.രഘു രാമദാസ് എന്നിവർ സംസാരിച്ചു.