Breaking News

ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം

വിതുര: ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം വിഷ്ണുആനപ്പാറ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ.ജി.ആനന്ദ്, സ്ഥിരംസമിതി അധ്യക്ഷമാരായ ബി.എസ്.സന്ധ്യ, നീതു രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ജി.സുരേന്ദ്രൻ നായർ, രവികുമാർ, ആർ.വത്സല, എ.സിന്ധു, ജെ.എസ്.ലൗലി, ഐ.എസ്.സുനിത, അസിസ്റ്റന്റ് സെക്രട്ടറി പ്രീത.എസ്.നായർ, വി.ഇ.ഒ മാരായ ഗൗരി ശങ്കർ, ആര്യ ദിവകാരൻ, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ രാഹുൽ, എ.ഡി.എസ് ചെയർപേഴ്സൺ അംബിക, എ.ഡി.എസ്.സെക്രട്ടറി രഞ്ചന, സി.ഡി.എസ്. അംഗം ജ്യോതിർമയി, മേറ്റുമാരായ സുശീല ജോയി, ജയശ്രീ, ലതിക, എസ്.ആർ.ബിന്ദു, ഗീത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 70 വയസ് കഴിഞ്ഞ മുതിർന്ന തൊഴിലാളികളെയും മേറ്റുമാരെയും തൊഴിലുറപ്പ് വിഭാഗം ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.