Breaking News

തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ (ടി.ഡി.പി.എഫ്) രൂപീകരിച്ചു. പ്രസിഡന്റായി അനിൽ വൃന്ദാവനത്തിനെയും സെക്രട്ടറിയായി മുഹമ്മദ് ഇക്ബാലിനെയും ട്രഷററായി പുരുഷോത്തമനെയും രക്ഷാധികാരിയായി മുഹമ്മദ് സിറാജുദ്ദീനെയും വൈസ് പ്രസിഡന്റായി സുബൈർ ഹബീബിനെയും ജോയിന്റ് സെക്രട്ടറിയായി മാത്യൂ ജേയിനെയും മെമ്പർഷിപ്പ് കോ-ഓഡിനേറ്ററായി അനിൽകുമാറിനെയും അനിൽ കടയ്ക്കാവൂർ, അശോകൻ, അബ്ദുൾ മജീദ്, സനിൽകുമാർ, ഷാജഹാൻ, കൊച്ചുത്രേസ്യ, ഗിരിജ, മാഹീൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി പ്രവാസികളുടെ കാഴ്ച്ചപാടിലൂടെയുളള സ്വയം പര്യാപ്തമായൊരു നവകേരളം സൃഷ്ടിക്കുക, ഉത്പ്പാദന- വിപണന മേഖലകൾ കൂടുതലായി സൃഷ്ടിച്ച് പ്രവാസികൾ നേരിടുന്ന തൊഴിൽ ഇല്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുക, അതുവഴി കേരളത്തിൻ്റെ അഭ്യന്തര ഉത്പ്പാദനം വർദ്ധിപ്പിക്കുക എന്നതാണ് പ്രവാസി ഫൗണ്ടേഷൻ്റെ ലക്ഷ്യം.