Breaking News

കരുണാസായി സൈക്കോപാർക്ക് പദ്ധതി; മ്യൂസിയം വളപ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു

വെള്ളനാട് : വെള്ളനാട് കരുണാസായി സൈക്കോപാർക്ക് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാലക്സി  ഐ.ആർ.സി.എ. ഡയറക്ടർ സി.ലേഖ അധ്യക്ഷയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡൻറ് പി.എസ്.രാജശേഖരൻ, മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല,  മ്യൂസിയം എജുക്കേഷൻ ഓഫീസർ വിജയലക്ഷ്മി,  ഗാലക്സി സി.പി.എൽ.ഐ. ഡയറക്ടർ രഞ്ജിനി, സൂര്യ എന്നിവർ സംസാരിച്ചു.