Breaking News

യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.