Breaking News

‘കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തും, ലോകസഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കും’

കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തും. 2024 ലോകസഭ ഇലക്ഷനിലും 2025 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2026 നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കവെ ട്വന്റി20യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനസംഗമത്തില്‍ കെജ്‌രിവാള്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് കിഴക്കമ്പലത്ത് വച്ച നടക്കുന്ന പൊതു സമ്മേളനത്തില്‍ കെജ്‌രിവാള്‍ പ്രസംഗിക്കും. ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടുന്ന സഖ്യത്തിന്റെ സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടും ഇന്നത്തോടെ വ്യക്തമാകും.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെ എയര്‍ വിസ്താര വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കെജ്രിവാളിന് ആം ആദ്മി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.