Breaking News

സെർവെൻറ് ലീഡർഷിപ്പ് ഡേ ഇസാഫ് ആചരിച്ചു

തൃശൂർ: ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ പോൾ തോമസിന്റെ ജന്മദിനം സെർവെൻറ് ലീഡർഷിപ്പ് ഡേ ആയി ഇസാഫ് ഗ്രൂപ്പിലെ എല്ലാ സ്ഥാപനങ്ങളും സമുചിതമായി ആചരിച്ചു. ടീം അംഗങ്ങളുടെ ദൈനംദിന ജോലികളിൽ ലീഡേഴ്‌സും പങ്കുചേർന്നു. സെർവെൻറ് ലീഡർഷിപ്പ് ഇവാഞ്ചലിസ്റ്റും ട്രെയ്‌നറുമായ ഡോ. മദനകുമാർ സെർവെൻറ് ലീഡർഷിപ്പ് എന്ന വിഷയത്തിൽ ഓൺലൈൻ വെബ്ബിനാറിന്‌ നേതൃത്വം നൽകി. ജീവനക്കാരുടെ സേവനങ്ങൾക്ക് മൂല്യം നൽകുമ്പോഴാണ് യഥാർത്ഥ നേതൃത്വം ഉണ്ടാകുന്നതെന്ന് മദനകുമാർ അഭിപ്രായപ്പെട്ടു.

ജീവിത ലക്ഷ്യങ്ങളെ തിരിച്ചറിയുകയും ആ ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി അധ്വാനിക്കുകയും ചെയ്യണമെന്ന് കെ പോൾ തോമസ് പറഞ്ഞു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്സൺ സെലീന ജോർജ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. എൽ. പോൾ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.