Breaking News

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി; ലാക്കന്‍ നദിയില്‍ അവശിഷ്ടങ്ങള്‍

നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്.

ലാക്കന്‍ നദിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു.

നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി താര എയറിന്റെ 9 എന്‍എഇടി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 9.55 ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ലെറ്റെ പാസില്‍ വച്ചാണ് വിമാനവുമായി അവസാനമായി ബന്ധപ്പെട്ടത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടട്ടില്ലെന്നാണ് പ്രാഥമിക വിവരം.