Breaking News

ബാലഗോകുലം നെടുമങ്ങാട് ജില്ലാവാർഷിക സമ്മേളനം

വിതുര: ബാലഗോകുലം നെടുമങ്ങാട് ജില്ലാവാർഷിക സമ്മേളനം വിതുര ചായം ഭദ്രകാളിക്ഷേത്ര ഓഡിറ്റോറിയത്തിൽ സീ കേരളം സരിഗമപ റണ്ണറപ്പ് കുമാരി അവനി കൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി വേണുഗോപാൽ അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ വി.ഹരികുമാർ, സംസ്ഥാന നിർവാഹക സമിതിഅംഗം സന്തോഷ് കുമാർ, ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് പ്രകാശ്, ബാലഗോകുലം മേഖലാ സഹകാര്യദർശി സുനിൽ കുമാർ, ട്രഷറർ വിജുകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി  വേണുഗോപാൽ (രക്ഷാധികാരി), ഗോപകുമാർ (അധ്യക്ഷൻ), സുരേഷ് കുമാർ (ഉപാധ്യക്ഷൻ), എം.എസ്.സുബാഷ് (കാര്യദർശി), പ്രശാന്ത്, രതീഷ്കുമാർ (സഹകാര്യദർശിമാർ), ലാൽകൃഷ്ണ (ട്രഷറർ), അശ്വിനി ജഗജിത് (ഭഗിനിപ്രമുഖ്), വൈഷ്ണവി (സഹഭഗിനി പ്രമുഖ്), എം.പ്രശാന്ത്, ഐ.സ്.ഹരിലാൽ (സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.