Breaking News

സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വപ്‌ന സുരേഷിന്റെയും , സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇട്ടിരിക്കുന്നതെന്നും സരിത്ത് നിലവില്‍ കേസില്‍ പ്രതിയില്ലന്നുമുള്ള സംസ്ഥാ സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോതി തള്ളിയത്....

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലെെ 18 ന് ; ഫല പ്രഖ്യാപനം 21 ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലെെ 18 ന്. വിജ്‍ഞാപനം ഈ മാസം 15 ന് പുറപ്പെടുവിക്കും. പത്രിക സമർപ്പിക്കാനുള്ള ആവസാന തീയതി ജൂൺ 29 വരെ. 30 ന് സൂക്ഷ്മ പരിശോധന. പതിനാറമത് രാഷ്ട്രപതി തിര‍ഞ്ഞെടുപ്പാണ്...

‘മോളിങ്ങ് വാ.. എന്തുപ്രശ്‌നവും പരിഹരിക്കാന്‍ ഞാനില്ലേ..’; പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പാറമുകളില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്. അടിമാലിയിലാണ് സംഭവം. കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്....

സ്വപ്നക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് സഖാക്കൾ പറയുന്നത്: ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരള ജനതയെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, സ്വപ്നയുടെ ആരോപണത്തിൽ പ്രതികരണവുമായി മുൻ ദേശിയ എം.എസ്.എഫ് വനിത അദ്ധ്യക്ഷ...

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം: വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ജമ്മു കശ്‌മീരിലെ അര്‍ണിയ സെക്‌ടറിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിര്‍ത്തി സുരക്ഷാസേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയെന്നതാണ്...

‘ഇന്ത്യ മുട്ടുകുത്തി, 30 വർഷം വിശ്വസിച്ചിരുന്നവർ ഇന്ന് ശത്രുക്കൾ’: രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശം ഇന്ത്യയെ മുട്ടുകുത്തിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അറബ് രാജ്യങ്ങൾ ഇന്ത്യയെ മുട്ടുകുത്തിച്ചെന്നും, മാപ്പ് പറയാൻ ഇന്ത്യ നിർബന്ധിതരാവുകയാണെന്നും താക്കറെ പറയുന്നു. അറബ് രാജ്യങ്ങളില്‍ ഇന്ത്യന്‍...

തിയേറ്റർ റിലീസിന് ശേഷം; മലയാളം, തമിഴ് സിനിമകള്‍ ഡയറക്ട് റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍

ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഡയറക്ട് ഒ.ടി.ടി റിലീസിനായി വാങ്ങുന്നത് നിര്‍ത്തിയതായി പ്രമുഖ ഒ.ടി.ടി കമ്പനികള്‍. ഇത്തരം സിനിമകൾ റിലീസിനൊരുക്കുമ്പോൾ നൽകേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു...

നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കുന്നത് കുറച്ചുപേരെങ്കിലും സദ്യയുണ്ണുന്നത് ഒരു ലക്ഷത്തിലധികം പേർ

സിനിമാ ലോകം കാത്തിരുന്ന വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിൽ കുറച്ച് പേ‌ർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ചാണ് വിവാഹം നടന്നത്....

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായി

നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. സംവിധായകൻ...