ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം ജെ.പി ഭവനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മഹാരാഷ്ട്രയിലെ ഓപ്പറേഷൻ ലോട്ടസ് വിഷയത്തിൽ പ്രതികരിച്ചാണ് എച്ച്.ഡി കുമാരസ്വാമിയുടെ വിമർശനം.
‘ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കാവി പാർട്ടി ശ്രമിക്കുന്നു. അധികാര കൊതി നാശത്തിലേക്ക് നയിക്കും. ഈ പ്രവണത അവസാനിപ്പിക്കണം’- എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.
അതേസമയം, മഹാരഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത് നൽകിയാണ് ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തത്. 37 ശിവസേന എം.എല്‍.എമാര്‍ ഒപ്പിട്ട കത്താണ് അയച്ചത്. നിലവില്‍ 42 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.