Breaking News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്ഥാനം രാജിവെച്ചു. നിരവധി അഴിമതിയാരോപണങ്ങൾ നേരിടുന്ന ബോറിസ് ജോൺസൺ അധികാരത്തിലിരിക്കാൻ യോഗ്യനല്ലെന്ന അക്ഷേപം ഉയർന്നതിനു പിന്നാലെയാണ് രാജി തീരുമാനം. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രിസഭയിൽ നിന്ന് അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയലിന് ബോറിസ് ജോൺസനും നിർബന്ധിതനായത്. ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. പിന്നാലെ കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാരാണ് രാജിവെയ്ക്കുകയും ചെയ്തു.

കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തുനിന്നും അദ്ദേഹം ഒഴിയുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. 2019-ലാണ് വമ്പൻ ഭൂരിപക്ഷത്തോടെ ജോൺസൺ അധികാരത്തിലെത്തിയത്. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോൺസനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിയത്. തുടർന്ന് പാർട്ടിനേതാവ് സ്ഥാനത്ത് ജോൺസൻ തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

പാർലമെന്റിൽ 359 എം.പി.മാരാണ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. അതിൽ 54 എം.പി.മാർ ജോൺസനെതിരേ വിശ്വാസവോട്ടിനു കത്തുനൽകിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോൺസണായിരുന്നു വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടായിരുന്നു ആവശ്യം.