Breaking News

ബദൽ ഇന്ധനത്തിലേക്ക് മാറാൻ കരുക്കൾ നീക്കി ഇന്ത്യ

മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഇന്ത്യയിലെ സര്‍ക്കാരുകള്‍. ഇതിനായി ഇലക്ട്രിക്, സി.എന്‍.ജി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനമാണ് നല്‍കുന്നത്. ഫോസില്‍ ഫ്യുവല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്യമത്തിന് കൂടുതല്‍ കരുത്തേകുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് മന്ത്രി നടത്തിയ പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പെട്രോള്‍ ശേഖരം പൂര്‍ണമായും അവസാനിക്കും. ഇതിനുശേഷം രാജ്യത്ത് ഫോസില്‍ ഫ്യുവല്‍ നിരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഹോണററി ഡോക്ടറേറ്റ് ഓഫ് സയന്‍സ് സമ്മാനിക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.