Breaking News

കിം കർദാഷിയാനെ പോലെയാകണം: സർജറികൾക്കായി മുടക്കിയത് അറുപത് ലക്ഷത്തിലധികം ഡോളര്‍, പണി പാളി !

വാഷിംഗ്ടൺ: കിം കർദാഷിയനെ പോലെ ആകാൻ വേണ്ടി നടിയും മോഡലുമായ ജെന്നിഫർ പാംപ്ലോണയ്ക്ക് തിരിച്ചടി. തന്റെ ഇഷ്ട താരത്തെ പോലെ ആകാൻ വേണ്ടി 29-കാരിയായ മോഡലിന് 12 വർഷത്തിനിടെ ചെയ്തത് 40 സർജറികൾ ആണ്. എന്നാൽ, തന്റെ രൂപത്തിൽ നടി സംതൃപ്തയായിരുന്നില്ല. ഇതോടെ, തന്റെ യഥാർത്ഥ രൂപം തന്നെ തനിക്ക് തിരിച്ച് വേണമെന്ന് യുവതി ഡോക്ടർമാരെ അറിയിച്ചു. ശേഷം യഥാര്‍ത്ഥ രൂപം വീണ്ടെടുക്കാന്‍ വേണ്ടി മുടക്കിയത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ഡോളർ ആണ്.

‘ആളുകൾ എന്നെ കർദാഷിയൻ എന്ന് വിളിക്കുമായിരുന്നു, അത് എന്നെ ബുദ്ധിമുട്ടിച്ചു. ഞാൻ ജോലി ചെയ്യുകയും പഠിക്കുകയും ഒരു ബിസിനസുകാരിയുമായിരുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ നിരവധി നേട്ടങ്ങൾക്ക് അര്ഹയായിട്ടുണ്ട്. പക്ഷെ, ഞാന്‍ അറിയപ്പെട്ടിരുന്നത് കര്‍ദാഷിയാനെ പോലെയാണ് എന്നാണ്. തുടര്‍ന്ന് സര്‍ജറികള്‍ നടത്തിയത്. എന്നാല്‍, ഞാന്‍ സര്‍ജറിക്ക് അടിമപ്പെട്ടിരുന്നുവെന്നും എനിക്ക് സന്തോഷിക്കാന്‍ പറ്റുന്നില്ലെന്നും തിരിച്ചറിഞ്ഞപ്പോഴാണ് പഴയ രൂപം തന്നെ മതിയെന്ന് തീരുമാനിച്ചത്.

എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ ഒരുപാട് പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയി. കവിളില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചു. മരിക്കുമെന്നും വരെ തോന്നി. ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നു, ഞാൻ എന്താണ് ചെയ്യുന്നത് എന്ന് സ്വയം ചോദിച്ചു. ഇനി ഇങ്ങനൊരു പോരാട്ടത്തിന് ഞാൻ തയ്യാറല്ല’, യുവതി പറയുന്നു.