Breaking News

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 37,160 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 4,645 രൂപയാണ് പുതുക്കിയ വില. രണ്ട് ദിവസമായി സ്വര്‍ണവില ഇടിവ് നേരിടുകയാണ്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞു. പവന് 360 രൂപയാണ് രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ നിലവില്‍ മാറ്റമില്ല.ഈ മാസം ഒന്നിന് 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂലൈ അഞ്ചിന് സ്വര്‍ണവില ഉയര്‍ന്ന് ഗ്രാമിന് 4,810 രൂപ വരെ എത്തിയിരുന്നു.