Breaking News

പ്രൊഫെെൽ ചിത്രം ത്രിവർണ്ണ പതാക; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മമ്മൂട്ടിയും, മോഹൻലാലും ഉൾപ്പടെയുള്ള സിനിമാ താരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങൾ. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ, തുടങ്ങിയ താരങ്ങൾ  തങ്ങളുടെ പ്രൊഫെെൽ ചിത്രം...

ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണം: ഉപരാഷ്ട്രപതി

ക്രിമിനല്‍ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകേണ്ടതുണ്ടെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായി്ഡു. ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയായി രാജ്യസഭാ...

കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി രൂക്ഷം ; ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിത്തുടരുന്നു. ഓര്‍ഡിനനറി സര്‍വീസുകള്‍ വെട്ടികുറച്ചു. സൂപ്പര്‍ക്ലാസുകള്‍ റിസര്‍വേഷനോടെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കെ എസ്ആര്‍ടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്...

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനം തുടരുന്നു

സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു. ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് പട്ടിക അനുസരിച്ചാണ് പ്രവേശനം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. ഒന്നാം വര്‍ഷ...

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റിമീറ്റര്‍ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റര്‍ ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്. റൂള്‍കര്‍വ്...

എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു: ഷാരിസ് മുഹമ്മദ്

എം എസ് എഫ് സംസ്ഥാന സമ്മേളനത്തില്‍ താന്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് രംഗത്ത്. പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും രാഷ്ട്രീയ...

കെ-റെയിൽ; വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്ര സർക്കാർ

കെ-റെയിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്രസർക്കാർ. അലൈൻമെന്റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയവ സമ്പന്ധിച്ച വിവരങ്ങളിൽ കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളം...

ഗോശാലയില്‍ 50ലധികം പശുക്കള്‍ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

യുപിയിലെ അംരോഹ ജില്ലയില്‍ 50ലധികം പശുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു. ഹസന്‍പൂരിലെ ഗോശാലയിലാണ് ഇത് നടന്നത് . സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിങ്ങിനോട് അംരോഹയിലെത്താന്‍ യോഗി...

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ്. ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണം. നിയമസഭാ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും വി.ഡി സതീശൻ കത്ത് നല്‍കി. സ്വാതന്ത്ര്യ...

കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവിൽ എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. വെടിവയ്പ്പ്...