Breaking News

എൻ്റെ ഏറ്റവും വലിയ ആ​ഗ്രഹമാണ് അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള സിനിമ ചെയ്യുക എന്നത്’;ആസിഫ് അലി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം തുറന്ന് പറഞ്ഞ് ആസിഫ് അലി. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് നടൻ സംസാരിച്ചത്. മോഹൻലാലിനെക്കുറിച്ചുള്ള  നടന്റെ അഭിപ്രായത്തെക്കുറിച്ച് അവതാരകൻ ചോദിച്ചതിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.

നമ്മളെ എപ്പോഴും കംഫർട്ടാക്കി വയ്ക്കുന്ന ആളാണ് മോഹൻലാൽ. എത്ര കണ്ടാലും തനിക്ക് അദ്ദേഹത്തെ കാണുമ്പോൾ നോക്കിയിരിക്കാൻ തോന്നും അതുകൊണ്ട് തന്നെ നോക്കിയിരിക്കുകയും ചെയ്യും. പലപ്പോഴും അമ്മയുടെ മീറ്റിം​ഗ് സമയത്ത് അദ്ദേഹം ഇരിക്കുന്നതിൽ നിന്ന് ഒരുപാട് അകലെയായിരിക്കും താൻ ഇരിക്കുന്നത്.

അതുകൊണ്ട് തന്നെ പലപ്പോഴും സംസാരിക്കാൻ പറ്റാറില്ല. പക്ഷേ അദ്ദേഹം നമ്മളെ നോട്ടം കൊണ്ടുപോലും കംഫർട്ടാക്കും നിന്നെയും ഞാൻ കൺസിഡർ ചെയ്യുന്നുണ്ടെന്ന് ആ നോട്ടത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാകുമെന്നും ആസിഫ് പറഞ്ഞു. ആദ്ദേഹത്തിനോപ്പം റെഡ് വെെൻ എന്ന ചിത്രത്തിലാണ് താൻ അഭിനയിച്ചിട്ടുള്ളത്.

ഒരു സീനിൽ മാത്രം.  അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയിൽ അഭിനയിക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആ​ഗ്രഹം. അദ്ദേഹത്തിൻ്റെ അഭിനയം അടുത്ത് നിന്ന് കാണണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് കൂട്ടിച്ചർത്തു