നെടുമങ്ങാട്: മന്നൂർക്കോണം കുന്നത്തുമല ആർഷ ഇന്റർനാഷണൽ മോഡൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ആസാദികാ അമൃത മഹോത്സവ്’ പരിപാടി ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈലജ പത്മകുമാർ വിദ്യാർത്ഥികൾക്ക് ദേശീയപതാക വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാബു പ്ലാങ്ങവിള അധ്യക്ഷനായി. ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ ഭാഗമായി കൃഷി ഓഫീസർ ജയകുമാർ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് രഹിത വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ വാർഡ് അംഗം പാണയം നിസാർ പഞ്ചായത്തിലെ ഹരിത കർമ്മസേനയ്ക്ക് കൈമാറി. സ്കൂൾ ഡയറക്ടർ ഡോ.എം.ആർ.യശോദരൻ, പി.ടി.എ.സെക്രട്ടറി വിനീത ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.
