തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാൻ സമയമായിട്ടില്ലെന്ന് വിജയ് ദേവെരകൊണ്ട. ആളുകൾ എന്നെ ‘സൂപ്പർസ്റ്റാർ’ എന്ന് വിളിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നും. ഞാൻ വളരെ ചെറുപ്പമാണ്, സൂപ്പർ സ്റ്റാർ എന്ന് വിളിക്കപ്പെടാൻ താൻ ഒരുപാട് നേട്ടങ്ങൾ കൈവരിക്കേണ്ടതുണ്ട് എന്നും വിജയ് ദേവെരകൊണ്ട പറഞ്ഞു.
യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ്’ (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.