Breaking News

മഹാരാഷ്ട്രാ തീരത്ത് നിന്ന് ആയുധം നിറച്ച ബോട്ട് കണ്ടെത്തി

എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരവും വെടിക്കോപ്പുകളുമുള്ള ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര തീരത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചിന്റെ തീരത്താണ് ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചു. മഹാരാഷ്ട്ര തീരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ് അതീവ ജാഗ്രതയിലാണ്. മുംബൈയില്‍ നിന്ന് 200 കിലോമീറ്ററും പൂനെയില്‍ നിന്ന് 170 കിലോമീറ്ററും അകലെയാണ് ആയുധങ്ങള്‍ നിറച്ച ബോട്ട് കണ്ടെത്തിയത്.