Breaking News

കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; കെ സുധാകരൻ

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തല്ലിത്തകര്‍ത്ത കേസില്‍ സ്റ്റാഫ് ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി....

കണ്ണൂര്‍ വി സിക്കെതിരെ ഗവര്‍ണ്ണര്‍ കടുത്ത നടപടിക്കൊരുങ്ങുന്നു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കടുത്ത നടപടിക്കൊരുങ്ങുന്നുവെന്ന് സൂചന. വി സിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഗവര്‍ണ്ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ഹർ ഘർ ജലിലൂടെ പത്ത് കോടി വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്തു; പ്രധാനമന്ത്രി

പത്ത് കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർ ഘർ ജൽ ഉത്സവ് എന്ന പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് ഗോവയിൽ നടന്ന വിർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മൂന്ന്...

‘പൃഥ്വി എഴുതിയ കവിത പണ്ടേ ചർച്ചയായതാണ്…..! അന്ന് കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ടീച്ചർ ചോദിച്ചത്’; മല്ലിക സുകുമാരൻ

പൃഥ്വിരാജിന്റെ കവിതയെപ്പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയോട് സംസാരിക്കുന്നതിനിടെയാണ് മല്ലിക പൃഥ്വിരാജിൻ്റെ കവിതയെപ്പറ്റി മനസ്സ് തുറന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മാ​ഗസിലേയ്ക്ക് പൃഥ്വി...

വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ ..? മറുപടിയുമായി വിനീത്

ഒരു കാലാത്ത് മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതം തുടങ്ങി അഞ്ചോളം ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലായിരുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് വിനീത് നൽകിയ...

സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മകൻ

സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മകൻ. ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് നേരിട്ടത്. ഗുണ്ടയെ പോലെയാണ് ഡ്രൈവർ പെരുമാറിയതെന്നും, ബസിൽ നിന്നും ഇറങ്ങിയത് കത്തിയുമായാണെന്നും...

ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. ഫയർഫോഴ്‌സും പൊലീസും...

ദുബായിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഇരട്ടിയായി

2022 ജനുവരി-ജൂൺ കാലയളവിൽ ദുബായിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ച് 8.58 ലക്ഷത്തിലെത്തി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്ന് 4.09 ലക്ഷത്തിലധികം ആളുകൾ...

10 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരണം

വൈക്കത്ത് തെരുവ് നായ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ നായയ്ക്കാണ് വൈക്കത്ത് പേവിഷബാധ സ്ഥിരീകരിക്കുന്നത്. മുഖത്തും വയറിലും ഉൾപ്പെടെയാണ് ആളുകൾക്ക് കടിയേറ്റത്. തിരുവല്ലയിലെ ലാബിൽ നടന്ന...

ഗാന്ധിചിത്രം തകർത്തവരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ്

ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല....