Breaking News

നിക്ഷേപകർക്ക് ആശ്വാസം, ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

സൂചികകൾ കരുത്താർജ്ജിച്ചതോടെ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സൂചികകൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെൻസെക്സ് 105 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,793 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35 പോയിന്റ് നേട്ടത്തിൽ 17,883 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, മാരുതി സുസുക്കി, എസ്ബിഐ, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾ വൻ നേട്ടമാണ് കൈവരിച്ചത്. അതേസമയം, ഓൾ കാർഗോ ലോജിസ്റ്റിക്സ്, ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്, ഗോദ്റെജ് ഇൻഡസ്ട്രീസ്, ആസ്ട്രൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

മിഡ്ക്യാപ് സൂചിക 0.35 ശതമാനം നേട്ടവും സ്മോൾക്യാപ് സൂചിക 0.06 ശതമാനം നേട്ടവുമാണ് കൈവരിച്ചത്. നിഫ്റ്റിയിൽ ഇന്ന് ഫിനാൻഷ്യൽ സർവീസ്, റിയാലിറ്റി സൂചികകൾ 0.5 ശതമാനം വരെയാണ് ഇടിഞ്ഞത്.