Breaking News

‘റിലയന്‍സ് ആശുപത്രി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കും’; അംബാനി കുടുംബത്തിന് വധഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ റിലയന്‍സ് ആശുപത്രി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിസന്ദേശത്തിലുണ്ടായിരുന്നു. ബുധനാഴ്ച...

മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് 2019-ല്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ വിചാരണ...

മ്യാന്‍മാറില്‍ സായുധസംഘം തടവിലാക്കിയ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു

മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു. തടവിലാക്കിവച്ചിരിക്കുന്നവരെ അതിക്രൂരമായ പീഡനത്തിനാണ് അക്രമിസംഘം ഇരയാക്കുന്നതെന്ന് തിരികെയെത്തിയവര്‍ പറഞ്ഞു. മ്യാന്‍മറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച 13 തമിഴ്‌നാട് സ്വദേശികളെ ഇന്നലെ...

അന്ധേരി ഈസ്റ്റിൽ നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്; ആദ്യ ശക്തിപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവും ഷിൻഡെയും

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ശേഷമുളള ആദ്യ ബലപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പാണ് ഇരുകൂട്ടരുടെയും ശക്തിപരീക്ഷണമാകുക. ഉദ്ധവ് താക്കറെയുടെ...

ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ല: അമിത് ഷാ

ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും അദ്ദേഹം അമിത് പറഞ്ഞു. കശ്മീരില്‍ കാര്യങ്ങള്‍ മാറുകയാണ്. പുതിയ നിക്ഷേപങ്ങള്‍ എത്തുന്നെന്നും ടൂറിസത്തില്‍ കുതിച്ചുചാട്ടമുണ്ടായെന്നും...

അരുണാചലില്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ സഹപൈലറ്റിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെമൈതാങ്...

പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയത് 1476 കോടിയുടെ മയക്കുമരുന്ന് ; പിന്നില്‍ മലയാളികളായ വിജിനും മന്‍സൂറും

ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍...

‘ഹർത്താൽ അക്രമത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്‌തു’; പൊലീസുകാരന് സസ്‌പെൻഷൻ

പോപ്പുലർ ഫ്രണ്ട് ബന്ധം കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ സിയാദിനെതിരെയാണ് നടപടി. ഹർത്താൽ അക്രമത്തിൽ പിഎഫ്ഐ പ്രവർത്തകർക്ക് സഹായം ചെയ്‌തു നൽകിയെന്നാണ് ആരോപണം. അതേസമയം കേരള പൊലീസിലെ...

ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌

രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌...

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ , സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ പ്രവിശ്യയിലെ രണ്ടിടങ്ങളില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു അതേസമയം, ജമ്മു...