Breaking News

എംഎല്‍എ അനൂപ് ജേക്കബ് സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു

തിരുവല്ല കുറ്റൂരില്‍ അനൂപ് ജേക്കബ് എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന് അനൂപ് ജേക്കബ് എംഎല്‍. ആര്‍ക്കും പരിക്കില്ല. എംഎല്‍എ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.