Breaking News

ഋഷിമംഗലം കൃഷ്ണൻ നായർ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും 13ന്

തിരുവനന്തപുരം: ശബ്ദാനുകരണ കലയുടെ പിതാവും, ഹാസ്യക ലാപ്രകടനത്തിന്റെ ഉപജ്ഞാതാവുമായ ഋഷിമംഗലം കൃഷ്ണൻ നായരുടെ 105- മത് ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും 13 – തീയതി നടക്കും ഉച്ചയ്ക്ക് 2 മണിമുതൽ തൈക്കാട് ഭാരത് ഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കും സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലാഭവൻ ഡോ. ഫാ. ചെറിയാൻ കുനിയ ന്തോടത്ത്, വാവ സുരേഷ് ഉൾപ്പെടെ പല മേഖലകളിൽ കഴിവുകൾ തെളിയിച്ച അൻപതോളം കലാകാർക്ക് പുരസ്കാരങ്ങൾ നൽകുമെന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, ജനറൽ സെക്രട്ടറി സാബുകൃഷ്ണ എന്നിവർ അറിയിച്ചു. ചടങ്ങിൽ എം എൽ എ മാരായ സി.കെ ഹരീന്ദ്രൻ, എം വിൻസെന്റ്, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി കെ രാജു, വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര നടൻ പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും ചടങ്ങിനോടനുബന്ധിച്ചു പ്രശസ്തരായ കലാകാരുടെ കലാവിരുന്നുകൾ ഉണ്ടായിരിക്കും