Breaking News

ഓട്ടിസം സെൻ്ററിന് ഫർണിച്ചറുകൾ നൽകി ഇസാഫ് ഫൗണ്ടേഷൻ

തൃശൂർ: ഒല്ലുക്കര ബ്ലോക്ക്‌ റിസോഴ്സ് സെന്ററിന്റെ നിയന്ത്രണത്തിലുള്ള ഓട്ടിസം സെന്ററിലെ കുട്ടികളുടെ പ്രത്യേക പഠന പരിശീലനത്തിനായി ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഫർണിച്ചറുകൾ കൈമാറി. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ ഫർണിച്ചറുകൾ ഓട്ടിസം സെന്ററിന് കൈമാറി. നടത്തറ പഞ്ചായത്തിലെ മൂർക്കനിക്കര ഗവൺമെന്റ് യു. പി സ്കൂളിലാണ് ഓട്ടിസം സെന്റർ പ്രവർത്തിക്കുന്നത്. ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി പരിപാടി ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി ആർ രജിത്ത്‌  അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജിയ  ഗിഫ്റ്റൻ, വാർഡ് മെമ്പർ സരിത സജീവൻ, ശ്രീകാന്ത് സി കെ, ജോൺ ഇഞ്ചക്കലോടി, സുനിൽ ജോൺ മാത്യു, ബ്രിജി കെ ബി, സുന്ദർ ജിഷ ജോർജ്, ആൻസി എം ലാസർ, വിമേഷ് കെ വി, ഉണ്ണികൃഷ്ണൻ ടി യു, ജിബി എം ജെ എന്നിവർ സംസാരിച്ചു.