Breaking News

‘എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെ പറ്റുമായിരുന്നു, എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ?’

തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹമരണത്തിൽ ആരോപണ വിധേയയായ പെൺകുട്ടിയും മരണപ്പെട്ട ഷാരോണിന്റെ അച്ഛനും തമ്മിൽ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്ത്. തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളാണ് ഷാരോണെന്നും അദ്ദേഹത്തോട് അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് യുവതി പറയുന്നത്. തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെൺകുട്ടി പറയുന്നുണ്ട്.

‘എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. അങ്ങനെ എന്തെങ്കിലും ചെയ്യാനായിരുന്നുവെങ്കിൽ എനിക്ക് അത് നേരത്തെ ആകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ കണ്ട ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്കല്ല ഷാരോൺ വീട്ടിൽ വന്നത് സുഹൃത്ത് സജിനും കൂടെയുണ്ടായിരുന്നു. അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യുമോ?’, പെൺകുട്ടി ചോദിക്കുന്നു.

താൻ ഒന്നും ചെയ്തിട്ടില്ലെന്ന് തനിക്ക് അറിയാമെന്നും പെൺകുട്ടി പറയുന്നു. ഇങ്ങനെ പോയാൽ തന്റെ അവസ്ഥ എന്താകുമൈന്ന് തനിക്ക് തന്നെ അറിയില്ലെന്നും പെൺകുട്ടി ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.

‘ഞാനൊരു കാര്യം പറയാം… ഞങ്ങൾക്കിതിൽ ഒരു അഭിപ്രായവും പറയാനില്ല. പറയുന്നവർ എന്തും പറഞ്ഞോട്ടെ. ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. വിട്ടേക്ക്… ഇപ്പോൾ തന്നെ ഞാൻ ഒരുപാട് സഫർ ചെയ്യുന്നുണ്ട്. ഇനിയും മുന്നോട്ട് പോകാനാണെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എന്റെ അവസ്ഥ എന്താകുമെന്നും എനിക്കറിയില്ല. വിട്ടേക്കണം… എനിക്കൊന്നും കൂടുതൽ പറയാനില്ല’, പെൺകുട്ടി പറഞ്ഞു.

അതേസമയം, പെൺകുട്ടി അന്ധവിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ജാതക ദോഷം കൊണ്ട് ആദ്യ ഭർത്താവ് മരിക്കുമെന്നും രണ്ടാമത്തെ വിവാഹം നിലനിൽക്കുമെന്നുമാണ് കുട്ടി വിശ്വസിച്ചിരുന്നത്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു.

ഇതിന് ശേഷം മറ്റൊരു സൈനികനുമായി പെൺകുട്ടിയുടെ നിശ്ചയം കഴിഞ്ഞു. എന്നാൽ തന്റെ സമ്മതമില്ലാതെ എന്‍ഗേജ്‌മെന്റ് നടന്നെന്നാണ് ഷാരോണിനോട് പെൺകുട്ടി പറഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. അവളെ വിവാഹം ചെയ്യണമെന്ന് ഷാരോണ്‍ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ പെണ്‍കുട്ടി വീണ്ടും ചാറ്റിലൂടെയും ഫോണ്‍ കോളുകളിലൂടെയും ബന്ധം പുനസ്ഥാപിച്ചു. തുടര്‍ന്ന്, നവംബറോടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് യുവവൈന്റെ മരണം.