Breaking News

ഗവര്‍ണര്‍ ആര്‍എസ്എസ്; വിദ്യഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; രാജ്ഭവനിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്; സമരം പ്രഖ്യാപിച്ച് സിപിഎം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് കാണുന്നത്. യൂണിവേഴ്‌സിറ്റികള്‍ കാവിവത്ക്കരണത്തിനാണ് ഗവര്‍ണര്‍...

കേരളത്തിൽ നിന്ന് മതം മാറി ഐഎസിലേക്ക് പോയത് 32000 യുവതികളെന്ന് സ്ഥാപിക്കുന്ന ‘ദ് കേരള സ്‌റ്റോറി’ വിവാദമാകുന്നു

‘ദ് കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ സൈബർ ലോകത്ത് ചർച്ചയാകുന്നു. സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന സിനിമ പ്രമേയമാക്കിയിരിക്കുന്നത് ഐഎസിൽ പ്രവർത്തിക്കാൻ കേരളത്തിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്ന വിഷയമാണ്. ബോളിവുഡ് താരം...

താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നു: ശിവശങ്കരനെതിരെ സ്വപ്ന സുരേഷ്

തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകമല്ല ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ശിവശങ്കർ എന്താണെന്ന തിരിച്ചറിവാണെന്ന് സ്വപ്ന സുരേഷ്. താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നുവെന്നും ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു....

‘താമരാക്ഷന്‍ പിള്ള’യായി കെഎസ്ആര്‍ടിസിയുടെ ഓട്ടം; പണികൊടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കോതമംഗലത്ത് കെഎസ്ആര്‍ടിസി ‘പറക്കുംതളിക’മോഡല്‍ കല്യാണ ഓട്ടം. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി ‘താമരാക്ഷന്‍...

ബിജെപി ലീഗല്‍ സെല്‍ അദ്ധ്യക്ഷന്‍ ബലാത്സംഗം ചെയ്‌തെന്ന് ഐടി സെല്‍ പ്രവര്‍ത്തക; കത്ത് പൂഴ്ത്തി നദ്ദ; കേസെടുത്ത് പോലീസ്

ബിജെപി ഐടി സെല്‍ പ്രവര്‍ത്തകയെ ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ബി.ജെ.പി ബംഗാള്‍ ഘടകം ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജിക്കെതിരെയാണ് യുവതി ബലാത്സംഗ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍...

കത്ത് വ്യാജമാണോ എന്നറിയില്ല, അന്വേഷിച്ച് നടപടിയെടുക്കും: ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് വ്യാജമാണോ എന്നറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വസ്തുത പരിശോധിച്ച് ആവശ്യമായ നിലപാടെടുക്കും. മേയറും അന്വേഷിക്കട്ടെ. പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന് സ്ഥാപിക്കേണ്ടത് മറ്റു...

തുടര്‍ഭരണം ലഭിച്ചാല്‍ ഹിമാചലിലും ഏക സിവില്‍കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി ബിജെപി

ഹിമാചല്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നു ബിജെപി വാഗ്ദാനം. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചത്. ഹിന്ദുവോട്ടുകള്‍ ലഭിക്കാനുള്ള ബിജെപിയുടെ...

കത്ത് വിവാദം: അടിയന്തര യോഗം വിളിച്ച് സിപിഎം, നടപടിക്ക് സാദ്ധ്യത

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിപിഎം അടിയന്തര യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍...

മോദി വീണ്ടും ഗുജറാത്തിലേക്ക്; അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുക്കും; പോര്‍മുഖം തുറന്ന് പ്രതിപക്ഷം

അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്. ‘പാപ്പ നി പരി’ എന്ന ലഗ്‌നോത്സവത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്തുന്നത്. ഇതില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തിലേക്ക് വീണ്ടും എത്തുന്നത്. തെരഞ്ഞെടുപ്പ്...

2.26 ലക്ഷം കോടി സ്വത്ത്; 10.3 ടണ്‍ സ്വര്‍ണം; 15,938 കോടി നിക്ഷേപം; 7123 ഏക്കര്‍ ഭൂമി; സര്‍ക്കാരില്‍ നിക്ഷേപിക്കുന്നതില്‍ വ്യക്തത വരുത്തി തിരുപ്പതി ക്ഷേത്രം

തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരവെ ധവള പത്രമിറക്കി ദേവസ്വം അധികൃതര്‍. ക്ഷേത്രത്തിന്റെ അധിക ഫണ്ടുകള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറില്‍ നിക്ഷേപിക്കാന്‍ ട്രസ്റ്റ് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും തീരുമാനിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു....