അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടുകയും നില നിർത്തുകയും ചെയ്യുന്ന അഭിനേത്രിയാണ് നയൻതാര. മലയാളത്തിലൂടെ ആണ് താരം അഭിനയജീവിതം ആരംഭിച്ചത്. എങ്കിലും മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങുന്ന നിൽക്കാനും മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിച്ച കയ്യടി വാങ്ങിയ താരമാണ് നയൻതാര
അഭിനയത്തിന് പുറമെ ചലച്ചിത്രനിർമ്മാതാവ് എന്ന നിലയിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. രണ്ടു പതിറ്റാണ്ടോളമായി 75 സിനിമകളിലധികം താരം ചെയ്തു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. ഭാഷ ഏതാണെങ്കിലും നിറഞ്ഞ കയ്യടി ആണ് താരത്തെ എപ്പോഴും സ്വീകരിക്കാറുള്ളത്.
രാപ്പകൽ, മനസ്സിനക്കരെ തുടങ്ങിയ സിനിമകളിൽ എല്ലാം വളരെ നാടൻ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. ശേഷം ചില സിനിമകളിൽ താരം ബിക്കിനിയിൽ വരെ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇന്ന് ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഏറ്റവും ആദ്യം പറയുന്നത് താരത്തിന്റെ പേര് തന്നെയായിരിക്കും. നടി എന്നതിനപ്പുറം ടെലിവിഷൻ അവതാരകയായും മോഡലായും ചലച്ചിത്ര നിർമ്മാതാവായും താരം സിനിമയിലെ പല മേഖലകളിലും ഉയർച്ചകൾ നേടിക്കൊണ്ടിരിക്കുകയാണ്.
2003 മുതൽ താരം സിനിമ മേഖലയിൽ ഇപ്പോഴും സജീവമായി തുടരുകയും ചെയ്യുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തെക്കുറിച്ച് സംവിധായകന് ലിംഗുസ്വാമി പറഞ്ഞ കാര്യങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത പയ്യ എന്ന താരത്തെ ആയിരുന്നു ആദ്യം നായികയായി കാസ്റ്റ് ചെയ്തിരുന്നത് എന്നും അതിൽ നിന്ന് താരം പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് ഒഴിയുകയും ചെയ്തു എന്നതാണ് ഇപ്പോൾ ഇദ്ദേഹം വെളിപ്പെടുത്തിയത്
പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് നയൻതാര ആ സിനിമ ചെയ്തില്ല എന്നും അതിന് പകരം വന്ന തമന്നയുടെ കരിയർ ബ്രേക്ക് ആയി ആ സിനിമ മാറുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനന്ദം, റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. കാര്‍ത്തിയും തമന്നയും നായകനും നായികയും ആയാണ് പയ്യ എന്ന സിനിമ പുറത്തു വന്നത്. പയ്യ ഹിറ്റായതോടെ തമന്നയുടെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു..
തമിഴിൽ കരിയർ വളർന്നു കൊണ്ടിരിക്കുന്ന സമയത്ത് ഈയൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ താരത്തിന് കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടായി എന്നും ഈ സിനിമയിലൂടെ കാര്‍ത്തിയുടെ ഹിറ്റ് ജോഡി ആയ തമന്ന മാറുകയും ചെയ്തു. തുടർന്ന് സിരുത്തൈ ഉള്‍പ്പെടെയുള്ള സിനിമകളില്‍ കാര്‍ത്തിക്കൊപ്പം താരം അഭിനയിച്ചു. അക്കാലഘട്ടത്തില്‍ ഏറ്റവും തിരക്കുള്ള നായികയായി തമന്ന മാറി. ഇപ്പോഴും താരമൂല്യം കൂടിയ താരം തന്നെയാണ് തമന്ന ഭാട്ടിയ.