നിയമസഭയില്‍ ഗവര്ണ്ണര്ക്കനുകൂലമാകുന്ന കോണ്‍ഗ്രസ് നീക്കത്തെ പിന്തുണക്കേണ്ടതില്ലന്ന മുസ്ളീം ലീഗ് നിലപാട് പിണറായി വിജയനും ലീഗ് നേതൃത്വവുമായി നടത്തിയ രഹസ്യ ചര്‍ച്ചകളെ തുടര്‍ന്നെന്ന് സൂചന.
കോണ്‍ഗ്രസിന്റെ എല്ലാ നിലപാടുകളെയും പിന്തുണക്കേണ്ടതില്ലന്ന നിലപാട് ലീഗ് നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബി ജെ പി നേതൃത്വത്തിന്റെ ആജ്ഞക്കനുസരിച്ച് പ്രവര്ത്തിക്കുന്നുെവന്ന് സി പി എം ആരോപിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ അവര്‍ കടുത്ത നിലപാട് കൈക്കൊള്ളുകയാണ്. അപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് കേട്ട് ഗവര്‍ണ്ണര്‍ക്കെതിരെ തുള്ളിയാല്‍ തങ്ങളുടെ രാഷ്ട്രീയ അടിത്തറയില്‍ അത് വിളളലുണ്ടാക്കുമെന്നാണ് ലീഗ് കരുതുന്നത്.
അതോടൊപ്പം ശശി തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെയും കടുത്ത എതിര്‍പ്പ് ലീഗ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ തരൂരിന് നല്കിയ സ്വീകരണത്തെനെതിരെ കോണ്‍ഗ്രസ് നേതൃത്വം നിലകൊണ്ടതും അത് വലിയ വിവാദമായതും ലീഗിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. കേരളം ഇനി ഭരിക്കണമെന്ന് കോണ്‍ഗ്രസിന് താല്പര്യമില്ലേ എന്ന് പോലും ചില ലീഗ് നേതാക്കള്ചോദിക്കുന്നുണ്ട്. ശശി തരൂരിന് പൊതു സമൂഹത്തില്‍ ലഭിക്കുന്ന പിന്തുണയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെങ്കിലും മുസ്ളീം ലീഗ് നേതൃത്വം വളരെ ക്രിയാത്മകമായി തന്നെയാണ് ഇതിനോട് പ്രതികരിക്കുന്നത്.
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടികളെ പിന്തുണക്കാനുള്ള കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കൊപ്പം നില്ക്കാന് തങ്ങള്‍ക്ക് കഴിയില്ലന്ന് ലീഗ് നേതൃത്വം നേരത്തെ തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഭരണത്തി്ന്റെ തണലില്‍ സി പി എം നടത്തുന്ന സ്വജന പക്ഷപാതവും, അനധികൃത നിയമനങ്ങളും പുറത്ത് കൊണ്ടുവരുന്നതില്‍ ഗവര്‍ണ്ണറുടെ ഇടപെടല്‍ വലിയ പങ്കുവഹിച്ചുവെന്നും അത് അവഗണിക്കാന്‍ എങ്ങിനെ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്.
കോണ്‍ഗ്രസ് അനുബന്ധ സംഘടനയായ സേവ് യൂണിവേഴ്സിറ്റി ഫോറമാണ് സര്‍വ്വകലാശാലകളില്‍ ഇടതുസര്‍ക്കാര്‍ അനധികൃത നിയമനങ്ങളും സ്വജന പക്ഷപാതവും പുറത്ത് കൊണ്ടുവരാനുള്ള ശ്രമം കൂടുതലും നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ നിയമനം അടക്കം വിവാദമായത് ഇത് മൂലമാണ്. ഗവര്‍ണ്ണറാകട്ടെ ഈ അവസരം നന്നായി ഉപയോഗിക്കുകയും സര്‍ക്കാരിന് അത് ഊരാക്കുടുക്കാവുകയും ചെയ്തു. അത് കൊണ്ട് മുസ്ളീം ലീഗിനെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പൊതു നിലപാടില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസ് – സംഘപരിവാര്‍ ബന്ധം എന്ന ആരോപണം കോണ്‍ഗ്രസിന് നേരെ ഉയര്‍ത്താമെന്നും സി പി എമ്മും സര്‍ക്കാരും കരുതുന്നു.
നിയമസഭയില്‍ മാത്രമല്ല പുറത്തും സി പി എമ്മിന് സഹായകമാവുന്ന നിലപാടാണ് ഈ വിഷയത്തില്‍ മുസ്ളീം ലീഗ് കൈക്കൊള്ളുന്നതെന്ന ആരോപണം കോണ്‍ഗ്രസില്‍ ശക്തമാണെങ്കിലും ഒന്നും മിണ്ടാതെ സഹിക്കുക എന്നതല്ലാതെ വേറെ പാര്‍ട്ടിക്ക് മുമ്പില്‍ ഇല്ലാതാനും.