Breaking News

ക്വാറി ഇടപാടില്‍ കള്ളപ്പണം, പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്യുന്നു

ക്വാറി ഇടപാടില്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

ആദ്യം സലിമിന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തെയ്യാറായിരുന്നില്ല. പി്ന്നീട് സലിം കോടതിയെ സമീപിക്കുകയായിരുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് അന്‍വറിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ സലീമിന്റെ ഹരജിയില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്് തള്ളി അന്‍വറിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കുകയായിരുന്നു. ഈ ഡീലിംഗില്‍ വന്‍ കള്ളപ്പണം ഇടപാട് നടന്നതായി ഇ ഡി ക്ക് വിവരം ലഭിച്ചിരുന്നു. പരാതിക്കാരനായ സലിം ഇത്തരത്തില്‍ ഇ ഡി മൊഴികൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇ ഡി പി വി അന്‍വറിനെ ചോദ്യം ചെയ്തത്‌.