Breaking News

ചാക്കോച്ചന്റെ ഓർഡിനറി നായികയുടെ ഇപ്പോഴത്തെ ലുക്ക് ഇങ്ങനെ, ചിത്രങ്ങൾ കാണാം

കുഞ്ചാക്കോ ബോബനൊപ്പെ ‘ഓർഡിനറി’ എന്ന സിനിമയിൽ നായികയായി എത്തിയ താരമാണ് ശ്രിത ശിവദാസ്. ചിത്രം വൻ വിജയമായതോടെ നിരവധി അവസരങ്ങളാണ് ശ്രിതയെ തേടിയെത്തിയത്.

ശേഷം പന്ത്രണ്ടോളം സിനിമകളുടെ ഭാഗമായി. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇൻസ്റ്റയിൽ സജീവമാണ് താരം. താരം പുതുതായി ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. ശാലീന സുന്ദരിയായി ഓർഡിനറി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഹോട്ട് ബോർഡ് വേഷത്തിൽ ആണ് പുറത്തുവന്നിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ബിരുദത്തിനു ശേഷം ആണ് അഭിനയ ജീവിതത്തിലേക്ക് താരം കടന്നത്. അഭിനയ ജീവിതത്തിലേക്ക് എത്തുന്നതിനു മുൻപേ പല ചാനലുകളിലും താരം അവതാരികയായി എത്തിയിരുന്നു. 2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിലേക്ക് പിന്നീട് കടന്നു വന്നില്ല.

2016 ൽ ചില ചിത്രങ്ങളിൽ ചെറുതായി അഭിനയിച്ചുവെങ്കിലും ഏറെ പ്രശസ്തി നേടിയില്ല. പിന്നീട് രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിൽ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്. 2014 ൽ വിവാഹം കഴിച്ച താരം പിന്നീട് വിവാഹമോചനം നടത്തുകയുണ്ടായി.