ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് ഡല്‍ഹിയില്‍ തുടക്കം. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ ഒരു മാറ്റവും ഓസീസ് രണ്ട് മാറ്റവും വരുത്തിയാണ് ഇറങ്ങുന്നത്.
ഇന്ത്യന്‍ നിരയില്‍ പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചു. ഇതോടെ സൂര്യകുമാര്‍ യാദവ് ബെഞ്ചിലേക്ക് മാറി. ഓപ്പണിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മോശം ഫോമിലുള്ള കെ.എല്‍ രാഹുലിനെ തന്നെ നിലനിര്‍ത്തി. ഓസീസ് മധ്യനിരയിലേക്ക് ട്രവിസ് ഹെഡും ബോളിങ് നിരയിലേക്ക് മാത്യു കൂനെമാനും എത്തിയപ്പോള്‍ സ്‌കോട്ട് ബോളണ്ടിനും മാറ്റ് റിന്‍ഷോക്കും പുറത്തായി.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ട്രവിസ് ഹെഡ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍.