മോസ്‌കോ: കരിങ്കടല്‍ വഴിയുള്ള യുക്രെയ്‌ന്റെ ചരക്ക് നീക്കം തടസ്സപ്പെടുത്തിയ റഷ്യന്‍ നടപടിക്കെതിരെ ഡ്രോണുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ തീരുമാനം. കരിങ്കടലില്‍ നങ്കൂരമിടുന്ന റഷ്യന്‍ കപ്പലുകള്‍ക്ക് നേരെയും മോസ്‌കോ നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക് നേരെയും ഡ്രോണുകള്‍ അയച്ച് ആക്രമണം കടുപ്പിക്കുകയാണ് യുക്രെയ്ന്‍.
ഒരു തവണ ആക്രമിക്കപ്പെട്ട കെട്ടിടത്തിലേക്ക് വീണ്ടും ഡ്രോണുപയോഗിച്ച് യുക്രെയ്ന്‍ നടത്തിയ ആക്രമണം റഷ്യയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മോസ്‌കോയുടെ തൊട്ടടുത്തുള്ള അതിര്‍ത്തി പ്രദേശങ്ങളിലും യുക്രെയ്ന്‍ വിമാനങ്ങള്‍ വട്ടമിടുന്നുണ്ട്. കരിങ്കടലിലെ കപ്പലുകള്‍ ലക്ഷ്യമിട്ട് എത്തുന്ന ഡ്രോണുകള്‍ റഷ്യ ഇലക്ട്രോണിക് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തിടുകയാണ്.