Breaking News

എന്റെ വയര്‍ കണ്ട് വെറിയാകുന്ന കുറച്ചു സൊസൈറ്റി മുത്തുമണികളോട് ഒരു ചോദ്യം..; വിമര്‍ശകര്‍ക്ക് മറുപടിയുമയി ദേവു

തനിക്കെതിരെ എത്തിയ വിമര്‍ശന കമന്റിന് മറുപടിയുമായി മുന്‍ ബിഗ് ബോസ് താരം ശ്രീദേവി. വൈബര്‍ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസമാണ് വയര്‍ കാണുന്ന രീതിയിലുള്ള ഒരു വസ്ത്രം ധരിച്ച ചിത്രം ദേവു പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന് വിമര്‍ശനങ്ങളുമായി നിരവധി പേരെത്തിയിരുന്നു. വസ്ത്രം ചേരില്ലെന്നും വയര്‍ ചാടിയെന്നും തുടങ്ങി പല പരിഹാസ കമന്റുകളും ചിത്രത്തിന് താഴെ നിറഞ്ഞിരുന്നു.

പിന്നാലെയാണ് വിമര്‍ശകര്‍ക്കും ട്രോളുകള്‍ക്കുമെല്ലാമുള്ള ചുട്ട മറുപടിയുമായി ശ്രീദേവി എത്തിയത്. മറ്റൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ശ്രീദേവി മറുപടി നല്‍കിയത്. ഫ്‌ലേറല്‍ ടോപ്പും പാന്റും ധരിച്ചാണ് ചിത്രത്തില്‍ ശ്രീദേവി എത്തിയത്.

‘എന്റെ വയര്‍ കണ്ട് വെറിയാകുന്ന കുറച്ചു സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാന്‍ എപ്പോഴാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോളായത്’. ശ്രീദേവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.