Breaking News

ഗവി മുതല്‍ സൈലന്റ് വാലി വരെ; ഒമ്പതിടങ്ങളിലേക്ക് ബജറ്റ് ടൂറിസം പദ്ധതി; പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി

പൊതുജനങ്ങള്‍ക്കായി ആഗസ്റ്റ് മാസത്തില്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ വിനോദയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഗവി, വാഗമണ്‍, മൂന്നാര്‍, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാല്‍, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

ഗവിയിലേക്ക് ആഗസ്റ്റ് 14നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സൈലന്റ് വാലിയിലേക്ക് 10,15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13,20,27 നുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12,20,26 തിയ്യതികളിലും അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങള്‍ക്ക് 15,31 തിയ്യതികളിലും പഞ്ച പാണ്ഡവ ക്ഷേത്രത്തിലേക്ക് 9,14, 25 തിയ്യതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. യാത്ര നിരക്കുകള്‍ അറിയാനും ബുക്കിംഗിനുമായി 9544477954, 9846100728 വാട്‌സ് ആപ്പ് വഴി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9961761708.