Breaking News

രജൗരിയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ. ബരിയാമ മേഖലയിൽ ഞായറാഴ്ച രാവിലെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ ആർമി പാരാ കമാൻഡോകളും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രദേശം ഇന്ത്യൻ സൈന്യം വളഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചതായി ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു.

ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ രജൗരിയിലെ ഖവാസ് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.