Breaking News

നിര്‍മിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ; ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റെന്ന് മുഖ്യമന്ത്രി

ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണ് ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ 3500 മീറ്ററുള്ള റണ്‍വേ ആവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണ്. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇതിന് പുറമെ റണ്‍വേക്കായി 307 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും. ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയതെന്നും അമദഹം വ്യക്തമാക്കി.

ചെറുവള്ളില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ നിര്‍മ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്റര്‍ മാത്രമാണെന്നും അദേഹം പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്ക് ഈ വിമാനത്താവളം കൂടുതല്‍ ഗുണം ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു.