Breaking News

വനിത എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകിയെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

രാഹുൽ ഗാന്ധി വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്നാണ് ആരോപണം. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു.

വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി.മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചിരുന്നു. തുടർന്നാണ് ആരോപണവും പരാതിയുമായി ബിജെപി വനിതാ എംപിമാരുടെ നീക്കം.