Breaking News

വികസനത്തില്‍ പുതുപ്പള്ളി 140ാം സ്ഥാനത്ത്: വി ശിവന്‍കുട്ടി

കേരളത്തില്‍ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വികസന കാര്യത്തില്‍ 140ാം സ്ഥാനമാണ് പുതുപ്പള്ളിക്കുള്ളത്. കണ്ണൂരിലെ വികസനവും പുതുപ്പള്ളിയിലെ വികസനവും താരതമ്യം ചെയ്യാനാണ് ചാണ്ടി ഉമ്മന്‍ വെല്ലുവിളിച്ചപ്പോഴാണ് വി ശിവന്‍കുട്ടി ഈ പ്രതികരണം നടത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഒഴിവാക്കിയ ഭാഗങ്ങള്‍ ചേര്‍ന്നുള്ള പുസ്തകങ്ങള്‍ ഓണത്തിന് ശേഷം ക്‌ളാസിലെത്തുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ഒന്നാം ക്‌ളാസില്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുള്ളുവെന്നും രണ്ടു മുതല്‍ പത്ത് വരെയുള്ള ക്‌ളാസുകളില്‍ ഏതാണ്ട് 46000 കുട്ടികളുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.