Breaking News

ബോയിംഗ് ഇനി ഇന്ത്യയില്‍ നിര്‍മിക്കും, 1600 കോടിയുടെ പ്‌ളാന്റ് ബാംഗ്‌ളൂരില്‍

ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മാണ കമ്പനികളിലൊന്നാണ് അമേരിക്ക ആസ്ഥാനമായ ബോയിംഗ്. കമ്പനി ഇന്ത്യയിലും ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ്.

ബാംഗ്‌ളൂരിലെ ദേവനഹല്‌ളിയിലുള്ള കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോ സ്‌പേസ് പാര്‍ക്കിലാണ് അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ നിര്‍മാണ പ്‌ളാന്റ് സ്ഥാപിക്കുക. 1600 കോടി മുതല്‍ മുടക്കുള്ള പ്‌ളാന്റ് 43 ഏക്കര്‍ സ്ഥലത്താണ് പണിപൂര്‍ത്തിയാകുന്നത്.

ടാറ്റായുടെ ഉടമസ്ഥതിയിലുള്ള എയര്‍ ഇന്ത്യയില്‍ നിന്നും 220 വിമാനങ്ങള്‍ക്കുള്ള കരാര്‍ ഈയിടെ ബോയിംഗിന് ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും ബോയിംഗിന് ലഭിച്ച ഏറ്റവും വലിയ കരാറാണത്. ബോയിംഗ് കമ്പനിയുടെ ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഡല്‍ഹി, ചൈന്നൈ , ബോംബെ, ബാംഗ്‌ളൂര്‍ എന്നീ നരങ്ങളിലാണ്.

ഇതിന് മുമ്പ് 800 കോടിയുടെ പൈലറ്റ് ട്രെയിനംഗ് പ്രോഗ്രാമും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ബോയിംഗ് ഇന്ത്യയില്‍ പ്രഖ്യാപിച്ചിരുന്നു. എയര്‍ ഇന്ത്യ ടാറ്റാ എറ്റെടുത്തതോട് കൂടി ബോയിംഗിന് ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍കൂടുതല്‍ സൗകര്യപ്രദമായി മാറി.