Breaking News

ഇ ഡിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടല്‍: മുഖ്യമന്ത്രി

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേററ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുളള വേട്ടയാടലാണെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇ ഡിയുടെ ഈ നപടിയെന്നും പിണറായി പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖല ഏററവും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത് 16235 സഹകരണ ബാങ്കുകളാണ് കേരളത്തിലുള്ളത്. അതില്‍ കേവലം 1.5 ശതമാനത്തില്‍ മാത്രമാണ് ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. ബാക്കിയുള്ളവയെല്ലാം നല്ല രീതിയില്‍ നടന്നുപോകുന്നു. സാധാരണ ജനങ്ങള്‍ വളരെ ആശ്വാസം നല്‍കുന്ന സഹകരണ മേഖലയെ മുഴുവന്‍തകര്‍ക്കുന്ന സമീപനമാണ് ഇഡിയുടെഭാഗത്ത് നിന്നുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിവന്നൂര് ബാങ്കില്‍ തട്ടിപ്പ് നടന്നെന്ന് വ്യക്തമായപ്പോള്‍ സര്‍ക്കാര്‍ ലാഘവത്തോടെയല്ല ഇടപെട്ടത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട്് 18 എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം ഇരിങ്ങാലക്കുട പൊലീസും പിന്നീട് ഡി ജി പിയുടെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് മികച്ച രീതിയില്‍ കേസന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇഡിയുടെ ഇടപടെല്‍ വരുന്നത്. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള വേട്ടയാടലാണ് ഇ ഡി ഇക്കാര്യത്തില്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സര്‍വ്വകലാശാലാ നിയമം സഹകരണ നിയമം എന്നിവയുള്‍പ്പെടെയുള്ള ഏട്ട് ബില്ലുകള്‍ നിയമമാകാന്‍ വേണ്ടി ഗവര്‍ണ്ണറുടെ ഉത്തരവിന് കാത്തുകിടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകലാശാല ഭേദഗതി നിയമം ഒരു വര്‍ഷവും ഏട്ടുമസവുമായി ഗവര്‍ണ്ണറുടെ ഓഫീസില്‍ കിടക്കുകയാണ്. അവ നിയമമാകാത്തതിനാല്‍ സര്‍വ്വകലാശാലകളില്‍ വി സി മാരെ നിയമിക്കാന്‍ പോലും സാധിക്കുന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.