Breaking News

വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കി, ആരോപണവിധേയനെ തൊട്ടില്ല

ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ പേഴ്‌സണല്‍സ്റ്റാഫംഗത്തെ പുറത്താക്കി. പേഴ്‌സണല്‍ സ്റ്റാഫില്‍ ക്‌ളാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരുന്ന വി എസ് ഗൗതമിനെയാണ് പുറത്താക്കിയത്. മൂന്ന് ദിവസം മുമ്പ് ഇയാളെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്ജ് പൊതു ഭരണ വകുപ്പിന് കത്തു നല്‍കിയിരുന്നു.

ഇന്നലെ ഇയാളെ പുറത്താക്കിക്കൊണ്ട് ഉത്തരവും ഇറങ്ങി. പുറത്താക്കിയ ആളുടെ ഐഡന്റിന്റി കാര്‍ഡ് തിരിച്ചേല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം കൈക്കൂവി വാങ്ങിച്ചുവെന്ന് ആരോപണം ഉയര്‍ന്ന അഖില്‍ മാത്യു എന്നയാള്‍ ഇപ്പോഴും സ്റ്റാഫിലുണ്ട്.

ഡോക്ടര്‍ നിയമനത്തിനായി സ്റ്റാഫംഗം അഖില്‍ മാത്യുവിനു ഒരു ലക്ഷം രൂപാ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്തുവന്നിരുന്നു. ഇത് സംബന്ധിച്ചുളള പരാതി മന്ത്രിയുടെ ഓഫീസ് ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്.