Breaking News

സ്‌പൈസസ് ബോർഡ് പെൻഷനേഴ്‌സ് സമ്മേളനം

കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് ബോർഡ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് പി.എം. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ആർ.സുരേഷ് കുമാർ, ദേവാനന്ദ ഷേണായി, റോയ് ജോസഫ്, അജിത് ബാബു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ 80 വയസ്സിനു മുകളിലുള്ള അംഗങ്ങളെ ആദരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു