Breaking News

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രസഹായം തേടാന്‍ കേരളം; കെ വി തോമസ് നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം. സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കെ വി തോമസിനെയാണ് സംസ്ഥാനം ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി...

കളമശേരി സ്ഫോടനം; ഡൊമനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടരുന്നു

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പാലാരിവട്ടത്ത് സ്‌ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ചാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു....

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയം.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത്...

ടെസ് ല ജനുവരിയില്‍ ഇന്ത്യയിലെത്തും, ലക്ഷ്യം 2030 ഓടെ 30 ശതമാനം ഇലട്രിക് വാഹനങ്ങള്‍

ലോകോത്തര ഇലട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല ജനുവരിയോടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇലട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പുതിയ പ്‌ളാന്റുകള്‍ ഇന്ത്യയില്‍സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2030 ഓടെ ഇന്ത്യയില്‍...

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം

പടക്കം പൊട്ടിക്കലിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ദീപാവലിക്ക് രാത്രി 8 മുതല്‍ 10 വരെയായിരിക്കും പട്ടം പൊട്ടിക്കാന്‍ അനുമതി. ക്രിസ്തുമസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ....

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധി നവംബര്‍ 14 ന്, ശിശുദിനത്തിൽ

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14 ന്. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14ന് ശിക്ഷ വിധിക്കുമെന്ന് കോടതി...

മഹുവ മൊയ്ത്രയെ പുറത്താക്കണം: പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

തൃണമൂൽ എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചു. 6-4 വോട്ടുകൾക്കാണ് റിപ്പോർട്ട് അംഗീകരിച്ചത്. കോൺഗ്രസ് എംപി പ്രണീത് കൗർ റിപ്പോർട്ടിന് അനുകൂലമായി വോട്ട്...

ആശങ്ക ഉയർത്തി കൊവിഡിന്റെ പുതിയ വകഭേദം; ജെഎന്‍1, കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കൊവിഡ് മഹാമരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ലോകം കരകയറി തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റൊരു വെല്ലുവിളികൂടി ഉയർന്നിരിക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതാണ് ഇപ്പോൾ ആശങ്ക ഉയർത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്...

കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പൂർത്തിയായി; ഭാസുരാംഗനും മകനും നിരീക്ഷണത്തിൽ

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിവന്ന പരിശോധന പൂർത്തിയായി. ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താനാണ് ഇഡി മാരത്തോൺ പരിശോധനയുമായെത്തിയത്. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ...